ഹമാസിനെ തള്ളി പലസ്തീന്‍, പിഎല്‍ഒ ഏക പ്രതിനിധിയെന്നും  മഹമൂദ് അബ്ബാസ്

ഹമാസിനെ തള്ളി പലസ്തീന്‍, പിഎല്‍ഒ ഏക പ്രതിനിധിയെന്നും മഹമൂദ് അബ്ബാസ്

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്നും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇരുവശത്തും സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും   സാധാരണക്കാരെയും തടവുകാരെയും മോചിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗാസ മുനമ്പിലെ നിലവിലെ സാഹചര്യം പ്രസിഡന്റ് നിക്കോളാസ് മഡൂറോയും മഹബൂസ് അബ്ബാസും ചര്‍ച്ച ചെയ്തു. അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായ ഇടനാഴി സ്ഥാപിക്കാനും അന്താരാഷ്ട്ര നിയമസാധുതയിലേക്ക് മടങ്ങാനും ഇരുപക്ഷത്തോടും ആവശ്യപ്പെടുമെന്നും ഇരു നേതാക്കളും സമ്മതിച്ചു. പലസ്തീന്‍ ജനതയ്ക്കായി മാനുഷിക സഹായം എത്തിക്കുമെന്നും വെനസ്വലേന്‍ പ്രസിഡന്റ് അറിയിച്ചു.

ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ല്‍ അധികം പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരുക്കേറ്റത്. ഇതിനിടെ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേലിന് ഇറാനും ചൈനയും മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് തിരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *