കോഴിക്കോട് :സംസ്‌കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാന്‍ പ്രാപ്തനാക്കിയെന്ന് എം കെ രാഘവന്‍ എം പി. ജോതിഷ പണ്ഡിതന്‍ ബേപ്പൂര്‍ ടി കെ മുരളീധര പണിക്കരുടെ 69 -ാമത്തെ പുസ്തകം മെറ്റമോര്‍ഫോസിസിന്റെയും ഇരുട്ടിന്റെ ഓര്‍മ്മകള്‍ നോവലിന്റെയും പാഥേയം കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിലുള്ളത് എഴുതാനും ഭാവി പറയാനും കഴിയുന്ന എഴുത്തുകാരനാണ് മുരളീധര പണിക്കര്‍ .
എല്ലാ അര്‍ത്ഥത്തിലും എഴുത്തുകാരന്‍ ആരാണ് എങ്ങിനെയാണ് എന്ന് സാഹിത്യ മണ്ഡലത്തെ ബോധ്യപ്പെടുത്തിയ പണിക്കര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭിക്കണമെന്ന് എം പി അഭിപ്രായപ്പെട്ടു.
അളകാപുരിയില്‍ നടന്ന ചടങ്ങില്‍ മെറ്റമോര്‍ഫോസിസ് വിവര്‍ത്തനം കവി പി പി ശ്രീധരനുണ്ണിയും ഇരുട്ടിന്റെ ഓര്‍മ്മകള്‍ കമാല്‍ വരദൂരും പാഥേയം കവിതാ സമാഹാരം എം പി പദ്മനാഭനും എം കെ രാഘവന്‍ എം പി യില്‍ നിന്നും ഏറ്റുവാങ്ങി.
മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് എം ഗോകുല്‍ ദാസ് പുസ്തകം പരിചയപ്പെടുത്തി. ബേപ്പൂര്‍ ടി കെ മുരളീധര പണിക്കര്‍,
പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ഇ എം രാജാമണി, ലിപി അക്ബര്‍,കലാ സംവിധായകന്‍ മുരളി ബേപ്പൂര്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. മുനീറ കുളങ്ങര തോപ്പില്‍, ഷെബിന്‍ അഷറഫ്, സൗമ്യ ബിജു എന്നിവര്‍ കവിതകള്‍ ആലപിച്ചു.ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍.