കോഴിക്കോട്: ദേശീയതലത്തില്‍ നാല് മികച്ച അര്‍ബണ്‍ ബാങ്കുകളിലെ ഒന്നായി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെടുകയും ബാന്‍കോ ബ്ലുറിബോണ്‍ അവാര്‍ഡും എഫ്‌സിബിഐ അവാര്‍ഡും ബാങ്കിന് ലഭിച്ചതായി ബാങ്ക് ചെയര്‍മ്ാന്‍ ടി.പി.ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കില്‍ നടപ്പാക്കുന്ന സിബിഎസ് സംവിധാനത്തോടെ കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ സേവനവും ബാങ്ക് വഴി എല്ലാവര്‍ക്കും ലഭ്യമാകും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമനുസൃതമായാണ് ബാങ്ക് പ്രവര്‍ത്തിച്ചു വരുന്നത്. ഏതൊരു ബാങ്കും നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിനാല്‍ ബാങ്ക് എല്ലാകാലത്തും നിക്ഷേപകരുടെ പണം ജാഗ്രതയോടുകൂടിയാണ് നിക്ഷേപിക്കുന്നതും വിനിയോഗിക്കുന്നതുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും, അംഗങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കുകയും ചെയ്യുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സിഇഒ രാഗേഷ്, ഡയറക്ടര്‍മാരായ പി.വി.മാധവന്‍, കെ.പി.അബൂബക്കര്‍, സുനില്‍ സിങ്, സി.അശോകന്‍, ബാലു.സി, സീനത്ത്.കെ, സജിത.കെ, സുഗന്ധി.കെ എന്നിവര്‍ പങ്കെടുത്തു.