നവകേരള സദസ്സ് ബിജെപി ബഹിഷ്‌കരിക്കും

നവകേരള സദസ്സ് ബിജെപി ബഹിഷ്‌കരിക്കും

കോഴിക്കോട്:സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രിയും,മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പ്രചരണപരിപാടിയായ നവകേരള സദസ്സ്  ജില്ലയില്‍ ബഹിഷ്‌കരിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ്് അഡ്വ.വി.കെ.സജീവന്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഇതിനോടനുബന്ധിച്ചുളള പരിപാടികള്‍ ബഹിഷ്‌കരിക്കും.അഴിമതിയിലും ധൂര്‍ത്തിലും മുങ്ങി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കാനുളള കബളിപ്പിക്കല്‍ പരിപാടിയാണെന്ന് തിരിച്ചറിഞ്ഞ് നവകേരള സദസ്സില്‍ നിന്ന് ജനങ്ങളും വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *