തിരുവവന്തപുരം:സംഗീതജ്ഞന്‍ ജി ദേവരാജന്റെ സ്മരണാര്‍ഥം പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ നാലാമത് ജ. ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനും അര്‍ഹനായി.
കെ ജയകുമാര്‍, രവി മേനോന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ അംഗമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 25-ന് പരവൂരില്‍ നടക്കുന്ന ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പരവൂര്‍ സംഗീതസഭയുടെ ആറാമത് വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
2019 മുതലാണ് പരവൂര്‍ സംഗീതസഭ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി,സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഗായകന്‍ ജി വേണുഗോപാലുമായിരുന്നു നേരത്തെ ഈ പുരസ്‌കാരം ലഭിച്ചവര്‍. സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം നടന്‍ മധുവിനുമായിരുന്നു.