തൃശൂര്‍: കൈനൂര്‍ ചിറയില്‍ നാലു ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇന്നു വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്. വടൂക്കര സ്വദേശി സയ്യിദ് ഹുസൈന്‍, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍, പൂങ്കുന്നം സ്വദേശി നിവേദ് എന്നിവരാണ് മരിച്ചത്.
വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ആദ്യം വെള്ളത്തില്‍ മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു മറ്റുള്ളവരും അപകടത്തില്‍പെട്ടതെന്നാണു വിവരം. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന കുട്ടികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലും ബി.ബി.എ ബിരുദ വിദ്യാര്‍ഥികളാണ്.