തീരദേശനിവാസികളോടുള്ള എം.എല്‍.എയുടെ  നിലപാടില്‍ ബി.ജെ.പി. ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു

തീരദേശനിവാസികളോടുള്ള എം.എല്‍.എയുടെ നിലപാടില്‍ ബി.ജെ.പി. ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു

നവംബര്‍ 5 ന് കാമ്പുറം ബീച്ചില്‍ ജനകീയഉപവാസം

കോഴിക്കോട്: കോന്നാട് കടപ്പുറത്ത് അലങ്കാര തൂണുകള്‍ സ്ഥാപിച്ചിട്ട് 16 വര്‍ഷം കഴിഞ്ഞിട്ടും ലൈറ്റ് ഫിറ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും, കാമ്പുറം മുതല്‍ കത്തിക്കാന്‍ തോപ്പ് വരെയുള്ള വെള്ളരിതോടിന്റെ നവീകരണത്തിന് 2021 – 22 ലെ ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഒരു നവീകരണ പ്രവര്‍ത്തനവും നടത്താത
തീരദേശ വികസന പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന നോര്‍ത്ത് നിയോജകമണ്ഡലം എഎംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി കോന്നാട് ബീച്ചില്‍ സംഘടിപ്പിച്ച ജനകീയ ധര്‍ണ്ണ കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി. വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യ്തു.

ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു സമര പ്രഖ്യാപനം നടത്തി. ഒക്ടോബര്‍ 27, 28, 29 തിയതികളില്‍ കടലോര മേഖലയിലെ മുഴുവന്‍ വീടുകളിലും സംമ്പര്‍ക്കവും നവംബര്‍ 5 ന് കാമ്പുറം ബീച്ചില്‍ ഏകദിന ഉപവാസം, നവംബര്‍ 19 ന് മഹിള ധര്‍ണ്ണ എന്നിവയും നടത്തുമെന്ന് കെ.ഷൈബു പറഞ്ഞു.

ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍, മണ്ഡലം സെക്രട്ടറി സരള മോഹന്‍ദാസ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, മഹിള മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശ്, സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ ജനറല്‍ സെക്രട്ടറി മാലിനി സന്തോഷ്, സെക്രട്ടറിമാരായ സോയ അനീഷ്, പി.വി.ബാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.വിനോദ്, ആര്‍.റാണി, കെ.ക്യഷ്ണന്‍ കുട്ടി. ടി. മനോഹരന്‍, ചന്ദ്രശേഖരന്‍, ടി. വേലായുധന്‍, കെ. ക്യഷ്ണന്‍ , ശ്രീധരന്‍, നാരായണന്‍, സതി, സജിനി വിനോദ്, ടി.വിനോദ്, ഹരിഹരന്‍, സന്തോഷ്, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *