കോഴിക്കോട്: ടൗണ്‍ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ടൗണ്‍ഹാളും, ആര്‍ട്ട് ഗാലറിയും പൊളിച്ചുമാറ്റി സൗകര്യപ്രദമായ കെട്ടിടം പണിയണമെന്ന് ജസ്റ്റിസ് ഫോര്‍ ആള്‍ നാഷണല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സൗകര്യപ്രദമായ പാര്‍ക്കിംഗ് സൗകര്യം, ടൗണ്‍ഹാള്‍, ആര്‍ട്ട് ഗാലറി, കോഫി ഹൗസ്, വയോജനങ്ങള്‍ക്ക് വിശ്രമ-വിനോദ കേന്ദ്രം കോണ്‍ഫ്രന്‍സ് ഹാള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം എന്നിവ നിര്‍മ്മിക്കണം. ടൗണ്‍ഹാളില്‍ എത്തുന്നവര്‍ക്ക് വിശ്രമ കേന്ദ്രമാകുവാന്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ മാനാഞ്ചിറ സ്‌ക്വയര്‍ തുറന്നിടുവാനും സ്‌ക്വയര്‍ വൃത്തിയായി സൂക്ഷിക്കുവാനും, സെക്യൂരിറ്റി സംവിധാനവും ക്യാമറയും സ്ഥാപിക്കണം. നിത്യവും കാലത്ത് സ്‌ക്വയര്‍ ശുചീകരിക്കണം. ദേശീയ പ്രസിഡണ്ട് പ്രദീപ് ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഗിരീഷ് പെരുവയല്‍, ജില്ലാ സെക്രട്ടറി വേണു പറമ്പത്ത്, ഷൈനി കാരപ്പറമ്പ്, ജിബി ഒടുമ്പ്ര, ബാലമുരളി എന്നിവര്‍ സംസാരിച്ചു. ഷാജി സുന്ദര്‍ സ്വാഗതം പറഞ്ഞു.