കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ തീരദേശ വിനോദ സഞ്ചാര യാത്ര കപ്പല്‍ ‘ഒഡീസി ക്രൂയിസ് ‘ സര്‍വീസിനൊരുങ്ങി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് ആര്‍ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ്, കേരള മാരിടൈം ബോര്‍ഡും, ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പുും സഹകരിച്ച് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു.
ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പുമായി ധാരണയായെന്ന് എസ് എസ് ആര്‍ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒഡീസി ക്രൂയിസ് സ്ഥാപകന്‍ സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു.
ബേപ്പൂര്‍, പൊന്നാനി, കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖം എന്നിവ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. ആഡംബര യാത്ര പകലും രാത്രിയും ഒരുക്കും.
അടുത്ത മാസമാണ് സര്‍വീസ് ആരംഭിക്കുന്നത്.
പദ്ധതിയുമായി സഹകരിക്കുന്നതില്‍ സന്തോഷമെന്ന് കേരള മാരിടൈം ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒഡീസി ക്രൂയിസുമായി സഹകരിക്കുന്നതില്‍ അഭിമാനമെന്ന് ബോബി ചെമ്മണ്ണൂരും പറഞ്ഞു.
18 താമസ മുറികള്‍ക്കൊപ്പം ബാര്‍, തിയ്യറ്റര്‍, റസ്റ്റോറന്റ് എന്നീ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 300 പേര്‍ക്ക് സഞ്ചരിക്കാം.കല്യാണം, പ്രീ മേരേജ് പാര്‍ട്ടി , കോര്‍പ്പറേറ്റ് ഈവന്റ് എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക പാക്കേജ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണ്‍ ലൈന്‍ അഡ്രസ് : www.odysseycruise.com. ല്‍ ബന്ധപ്പെടാവുന്നതാണ്.
യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് ,എസ് എസ് ആര്‍ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒഡീസി ക്രൂയിസ് സ്ഥാപകന്‍ സഞ്ജീവ് അഗര്‍വാള്‍, ബോബി ചെമ്മണ്ണൂര്‍, ഓപ്പറേഷണല്‍ മാനേജര്‍ റോഷന്‍ ഒലിവേറ,എസ് എസ് ആര്‍ മറൈന്‍ പോര്‍ട്‌സ് ആന്റ് ഈവന്റ്‌സ് കേരള കോര്‍ഡിനേറ്റര്‍ ടി പി എം ഹാഷിര്‍ അലി, മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീര്‍, മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം കെ എം ബഷീര്‍, കാലിക്കറ്റ് ചേംബര്‍ പോര്‍ട്ട് കമ്മറ്റി സെക്രട്ടറി ക്യാപ്റ്റന്‍ ഹരിദാസ്, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍, ഗ്രേറ്റ് മലബാര്‍ ഇനീഷിയേറ്റീവ് ടൂറിസം ഇന്‍ ചാര്‍ജ്ജ് റോഷന്‍ കൈനടി, കാലിക്കറ്റ് ചേംബര്‍ നിയുക്ത പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, നിയുക്ത സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി എന്നിവര്‍ സംസാരിച്ചു.