എ.സി. ഷണ്‍മുഖദാസിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

എ.സി. ഷണ്‍മുഖദാസിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

കോഴിക്കോട്: ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ മുന്‍ അമരക്കാരനും മുന്‍ മന്ത്രിയും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന ലീഡര്‍ എ.സി. ഷണ്‍മുഖദാസിന്റെ ഫോട്ടോ എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ അനാഛാദനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പ്രോജ്ജ്വല വക്താവായി ആദര്‍ശ രാഷ്ട്രീയ നേതാവായി ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ എ.സി. ഷണ്‍മുഖദാസിന്റെ ഓര്‍മ്മകള്‍ എന്നെന്നും ജന മനസ്സുകളില്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ജെ.കുഞ്ഞുമോന്‍, കുമാരി ആലീസ് മാത്യു, എം.ആലിക്കോയ , പ്രൊഫസര്‍ ജോബ് കാട്ടൂര്‍, പി.വി. അജ്മല്‍, ടി.എന്‍. ശിവ ശങ്കരന്‍, സി.ആര്‍. സജീത്, ഒ.രാജന്‍ മാസ്റ്റര്‍, പി.സുധാകരന്‍ മാസ്റ്റര്‍, സി. സത്യ ചന്ദ്രന്‍, അനിത ടീച്ചര്‍, എം.പി. സൂര്യ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു കെ.ടി.എം. കോയ സ്വാഗതവും പി.ആര്‍. സുനില്‍ സിംഗ് നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *