കോഴിക്കോട്: ആര്‍ട്ട് ഓഫ് ലിവിംങ് മൂടാടി ആശ്രമത്തില്‍ നവരാത്രി മഹോത്സവം 20 മുതല്‍ 22 വരെ വിപുലമായി ആഘോഷിക്കുമെന്ന് ബ്രഹ്‌മചാരി മിഥുന്‍ജി(അഡ്മിനിസ്‌ട്രേറ്റര്‍ മൂടാടി ആശ്രമം) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈദിക് ധര്‍മ്മ സന്‍സ്ഥാന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ വേദവിജ്ഞാന്‍ മഹാ വിദ്യാപീഠത്തിലെ പുരോഹിത ശ്രഷ്ഠന്‍മാരുടെയും, ആശ്രമത്തിലെ സന്യാസിമാരുടെയും നേതൃത്വത്തില്‍ 22ന് ഞായര്‍ കാലത്ത് മഹാചാണ്ഡികാ ഹോമം നടക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് എന്നീ നാലു ജില്ലകള്‍ ഉള്‍പ്പെട്ട വടക്കന്‍ മേഖല നവരാത്രി ആഘോഷമാണ് മൂടാടി ആര്‍ട്ട് ഓഫ് ലിവിംങ് ആശ്രമത്തില്‍ നടക്കുന്നത്. ഇന്നത്തെ കലുഷിതമായ അന്തരീക്ഷല്‍ വ്യക്തിക്കും, സമൂഹത്തിനും, ലോകത്തിനും നല്ല ദിശാബോധമുണ്ടാവാനും പ്രകൃതിയെ ശുചീകരിക്കാനുമാണ് പൂജാ ഹോമാദി കര്‍മ്മങ്ങളെന്ന് ബ്രഹ്‌മചാരി മിഥുന്‍ജി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍.പി, ബ്രഹമചാരി മിഥുന്‍ജി,സോമസുന്ദരന്‍, രമണന്‍ എന്നിവര്‍ പങ്കെടുത്തു.