കോഴിക്കോട്: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് തടയാവുന്ന അന്ധത നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന പ്രമേയത്തില്‍ വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒപ്‌റ്റോമെട്രി സമ്മേളനം നാളെ (ഞായര്‍) കാലത്ത് 9 മണിക്ക് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കുമെന്ന് വിട്രസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷാഹുല്‍ ഹമീദും സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്‌റ്റോമെട്രി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒപ്‌റ്റോമെട്രി അസോസിയേഷന്‍ കേരള, ഐഒപിബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒപ്‌റ്റോമെട്രി മേഖലയിലെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, ഗവേഷണ പ്രബന്ധാവതരണവും നടക്കും. 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകളില്‍ ഡോ.നിര്‍മല്‍ (പീഡിയാട്രിക് ഓഫ്താല്‍മോളജിസ്റ്റ് ആസ്റ്റര്‍ മിംസ്), ഡോ.രശ്മി ശ്രീകുമാരി(ലാസിക് സര്‍ജന്‍), ഡോ.ജയചന്ദ്രന്‍.എം.ജി(മുന്‍ സിഎംഒ ഹിന്ദുറാവു മെഡിക്കല്‍ കോളേജ്, ആര്‍ബിഐപിഎംടി, ന്യൂഡല്‍ഹി), ആര്‍.ഹരി(അസിസ്റ്റന്റ് പ്രഫ. വിറ്റാല ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗ്ലൂരു), അനീഷ്.പി.വി (ലെന്‍സ് കണ്‍സല്‍ട്ടന്റ്) എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഷാഹുല്‍ ഹമീദ്. ഡോ.ജയചന്ദ്രന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നുഫൈല്‍, ജന.മാനേജര്‍ മുഹമ്മദ് രിള, എച്ച് ഒ ഡി മരിയ പ്രിയങ്ക, ഒപ്‌റ്റോമെട്രിസ്റ്റ് ക്ലവിന്‍ എന്നിവര്‍ പങ്കെടുത്തു.