ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം

ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം

ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന് അഹമ്മദാബാദിൽ. അഹമ്മദാബാദിൽ ഒരു ലക്ഷത്തിലേറെപ്പേർക്ക് ഇരിക്കാവുന്ന നരേന്ദ്ര മോദി സ്റ്റേഡയത്തിലെ ആരവങ്ങൾക്ക് നടുവിൽ ഇന്ന് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും കൊമ്പുകോർക്കും. ഉച്ചയ്ക്ക് രണ്ടു മണിമുതലാണ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഇരുടീമുകളും കൊമ്പുകോർക്കുന്നത്. നേരത്തെ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആ ആധിപത്യം തുടരാൻ രോഹിത് ശർമയും സംഘവും ഇറങ്ങുമ്പോൾ ആ നാണക്കേട് മായ്ക്കാനാണ് ബാബർ അസമിന്റെയും കൂട്ടരുടെയും ശ്രമം.

ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തിലാണ് ഇരു ടീമുകളും ഇന്ന് നേർക്കുനേർ പോരിന് ഇറങ്ങുന്നത്. നെതർലൻഡ്സിനേയും ശ്രീലങ്കയേയും തോൽപിച്ചെത്തുമ്പോൾ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയുമാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളിൽ കീഴടക്കിയത്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലായിരുന്നു അവസാനമായി ചിരവൈരികൾ നേർക്കുനേർ വന്നത്. അന്ന് 228 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഡെങ്കിപ്പനി ബാധിച്ച് ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്ന യുവതാരം ശുഭ്മാൻ ഗിൽ ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. ഗില്ലിന്റെ വരവ് ഇന്ത്യക്ക് കൂടുതൽ കരുത്തു പകരും. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ രോഹിത് ശർമ, തകർപ്പൻ ഫോമിലുളള മുൻ നായകൻ വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിലേക്കാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.

മറുവശത്ത് ഓപ്പണർ അബ്ദുള്ള ഷഫീഖ്, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നിവരുടെ ബാറ്റിലാണ് പാകിസ്താന്റെ പ്രതീക്ഷകൾ.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *