കോഴിക്കോട്: ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം ബേങ്കുകള്‍ അടക്കമുള്ള വിവിധ സര്‍വ്വീസുകളില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ച്, പദ്ധതി ജീവനക്കാര്‍ക്ക് താങ്ങാവുന്നതും ഉപകാരപ്രദവും ആക്കണമെന്നു എം.കെ.രാഘവന്‍ എം.പി. ആവശ്യപ്പെട്ടു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആള്‍ കേരളാ ബേങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.പി. രാഘവന്‍ അദ്ധ്യക്ഷം വഹിച്ചു. ആള്‍ ഇന്ത്യാ ബേങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
പി.രാധാകൃഷ്ണന്‍, പി.കെ. ലക്ഷ്മി ദാസ്, ബോധിസത്വന്‍ കെ.റെജി, എസ്.വി ശങ്കരന്‍ കുട്ടി, കെ.പി.മുഹമ്മദ്,ആര്‍.ഗീത, പി. വിജയന്‍, പി.കെ. പ്രേമവല്ലി, ഇ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.പി.രാഘവന്‍, പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ , സെക്രട്ടറി എസ്.വി.ശങ്കരന്‍ കുട്ടി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.