മാഹി : നാടിന്റെ ജീവനാഡികളായ പുഴകളെ സംരക്ഷിക്കുന്നതിനായി ‘ പുഴകള്‍ പ്രകൃതിയുടെ താളം’ പദ്ധതിക്ക് തുടക്കമായി. ഈസ്റ്റ് പളളൂര്‍ ഗവണ്‍മെന്റ് മിഡില്‍ സ്‌കൂള്‍ അവറോത്തില്‍ ചേര്‍ന്ന യോഗത്തില്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ടാംതരം വിദ്യാര്‍ത്ഥി വി.എം.ചാന്ദ്ര ദേബ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ: മധുസൂദനന്‍ പദ്ധതി വിശദീകരണം നടത്തി. സി കെ രാജലക്ഷ്മി, സുധീര്‍ കേളോത്ത്, ബിജുഷ ഷൈജു എന്നിവര്‍ സംസാരിച്ചു.
പ്രകൃതിയുമായി ഇണങ്ങുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഹരിത ക്ലാസ് മുറികളിലൂടെ ഹരിത ഭവനം’ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പദ്ധതിയുടെ അംബാസിഡര്‍മാര്‍ ആയിരിക്കും.