കോഴിക്കോട്:സംസ്ഥാനത്ത പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) രാജ്യത്തെ തന്നെ ഒന്നാമത്തെ സംസ്ഥാന ധനകാര്യ സ്ഥാപനമായി മാറിഎന്ന് ധനമന്ത്രി ബാലഗോപാല്‍. കോഴിക്കോട് പുതിയ അസറ്റ് റിക്കവറി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ധനമന്ത്രി. കെ എഫ് സി യുടെ ലാഭം നാലു ഇരട്ടിയായി വര്‍ധിച്ചു. വായ്പ 7000 കോടിരൂപയായും ഉയര്‍ന്നു. ഒന്‍പതു ശതമാനം ആണ് ശരാശരി പലിശ. ബാങ്കുകളില്‍ നിന്നും പല സംരംഭകരും ഇപ്പോള്‍ കെ എഫ് സി യിലേക്ക് വായ്പ മാറ്റുന്നുണ്ട്. ഇത് കെ എഫ് സി യുടെ വളര്‍ച്ചയെയാണ് കാണിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി നിലവിലുള്ള 16 ശാഖകളെ എം.എസ്.എം.ഇ. ക്രെഡിറ്റ് ശാഖകളാക്കി മാറ്റുകയും, വലിയ വായ്പകള്‍ നല്‍കുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകള്‍ തിരുവനന്തപുരത്തും, എറണാകുളത്തും തുടങ്ങുവാനും കെ എഫ് സി തീരുമാനിച്ചു. ഇതോടൊപ്പം വായ്പാ തിരിച്ചടവ് കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനായി മൂന്ന് അസറ്റ് റിക്കവറി ശാഖകളും ആരംഭിക്കും. ഇതിലെ ആദ്യ ശാഖയാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട് മേയര്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് സ്വാഗതം ആശംസിച്ചു.
വി കെ സി മുഹമ്മദ് കോയ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് ,കെ എഫ് സി ഓഫീസേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രസാദ്, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികളും സംസാരിച്ചു.
കെ എഫ് സി ജനറല്‍ മാനേജര്‍ രഞ്ജിത്കുമാര്‍ നന്ദിപറഞ്ഞു.
കഫ്സി യിലെ നല്ല സംരംഭരക്കുള്ള അവാര്‍ഡും മന്ത്രി വിതരണം ചെയ്തു. വി കെ സി , ക്രായ്‌സ് ബിസ്‌ക്കറ്റ്, ഗോപാല്‍ റഫിനെറീസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഉത്പാദന മേഖലയിലും വൈല്‍ഡ് പ്ലാനറ്റ്,ഫാന്റസി പാര്‍ക്ക്, മാറിന മദര്‍ ഹോസ്പിറ്റലില്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് സേവനമേഖലയിലും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
അടിസ്ഥാന സൗകര്യ മേഖലയില്‍ മിഡ് ഇന്‍ഫ്രാസ്ട്ടുക്ചര്‍, പി കെ സുല്‍ഫിക്കര്‍ , എം എസ് ബില്‍ഡര്‍സ് തുടങ്ങിയ കമ്പനികള്‍ അര്‍ഹരായി.
കൂടാതെ ആറോളം ചെടുകിട സംരംഭകരും മുന്ന് സ്റ്റാര്‍ട്ടുപ് കളും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി