കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധ മാപ്പിളഗാന രചയിതാവ് ഒ.എം.കരുവാരക്കുണ്ട് രാമായണം ഇതിവൃത്തമാക്കി രചിച്ച ഇശല്‍ രാമായണം എന്ന കൃതിയുടെ പ്രകാശനം 17ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാല്‍മീകി രാമായണം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ആദ്യത്തെ മാപ്പിളപ്പാട്ട് സംരംഭമാണിത്. കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം നിര്‍വ്വഹിക്കും. ഡോ.ഖദീജ മുംതാസ് പുസ്തകം ഏറ്റുവാങ്ങും. ഉദ്ഘാടനം അഡ്വ.ടി.കെ.ഹംസ നിര്‍വഹിക്കും. ഡോ.ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. ഫൈസല്‍ ഏളേറ്റില്‍ പുസ്തക പരിചയം നടത്തും. ബാപ്പു വെള്ളിപ്പറമ്പ്, സിബല്ല സദാനന്ദന്‍, ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, ബാപ്പു വാവാട്, രാഘവന്‍ മാടമ്പത്ത്, സലാം ഫോക്കസ്മാള്‍ കോഴിക്കോട്, ഡോ.അസീസ് തരുവണ, കെ.പി.യു അലി, ഇമ്പിച്ചഹമ്മദ്, ആര്‍.കെ.രാധാകൃഷ്ണന്‍, പ്രകാശന്‍ പോത്തായി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ഗ്രന്ഥ കര്‍ത്താവ് ഒ.എം.കരുവാരക്കുണ്ടിന് മാപ്പിളകലാ അക്കാദമിയുടെ ഉപഹാര സമര്‍പ്പണവും ഉണ്ടാകും.
ഉദ്ഘാടന പരിപാടിക്ക് ശേഷം ഇശല്‍ രാമായണത്തിലെ ഗാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഐ.പി.സിദ്ദീഖ്, എം.എ.ഗഫൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനാലാപനവും അരങ്ങേറും.
പത്രസമ്മേളനത്തില്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, പ്രകാശ് പൊത്തായ എന്നിവര്‍ പങ്കെടുത്തു.