കോഴിക്കോട് :അമേച്ചര്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ നാലു സഹോദരങ്ങള്‍ക്ക് ഗോള്‍ഡ് മെഡല്‍ നേട്ടം.
കോഴിക്കോട് വളയനാട് സ്വദേശികളായ അഭിനവ് പി കെ ( പ്ലസ് വണ്‍ , സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ,അവനിക പി കെ ( 6 ആം ക്ലാസ് – ഗോവിന്ദപുരം എ യു പി സ്കൂള്‍ ),ധ്രുവ രഞ്ജിത്ത് (8 ആം ക്ലാസ് – വിദ്യാ കേന്ദ്ര, ദ്രൈഷ്ണാ രഞ്ജിത്ത് ( 6 ആം ക്ലാസ് – വിദ്യാ കേന്ദ്ര )എന്നിവര്‍ക്കാണ് ഈ അപൂര്‍വ്വം നേട്ടം. ആര്വിയോന്സ് അരയിടത്തുപാലം ബ്രാഞ്ചില്‍ നിന്നാണ് ഇവര്‍ പരിശീലനം നേടിയത്.
പരിശീലകരായ രഞ്ജിത്ത് ആര്വിയോണ്സിന്റെയും നിഷ രഞ്ജിത്തിന്റെയും മക്കളാണ് ധ്രുവ രഞ്ജിത്ത്, ദ്രൈഷ്ണാ രഞ്ജിത്ത് . സഹോദരി രഞ്ജിനി ഷാജിയുടെ മക്കളാണ് അഭിനവ് പി കെ, അവനിക പി കെ. നാലു പേരും ചെറിയ പ്രായത്തില്‍ തന്നെ പരിശീലനം തുടങ്ങിയിരുന്നു.