അക്കിത്തം പുരസ്‌കാരം കെ.ടി. പ്രവീണിന്

അക്കിത്തം പുരസ്‌കാരം കെ.ടി. പ്രവീണിന്

എടപ്പാൾ: മഹാകവി അക്കിത്തത്തിന്റെ സ്മരണയ്ക്കായി വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയ പൗർണമി പുരസ്‌കാരം കാലിക്കറ്റ് സർവകലാശാലയിലെ മലയാള പഠന ഗവേഷണ വിദ്യാർഥിയായ കെ.ടി. പ്രവീണിന്.

അക്കിത്തം കവിതകളിലെ ഗ്രാമ-നഗര സംഘർഷം എന്നതായിരുന്നു പ്രബന്ധ വിഷയം.അക്കിത്തത്തിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്‌കാരം സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *