യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 14,15ന്

യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 14,15ന്

കോഴിക്കോട്: യോഗാസന ഭാരതിന്റെ 4-ാമത് ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നാളെയും മറ്റന്നാളും യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്‌കൂളില്‍ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 400ഓളം മല്‍സരാര്‍ത്ഥികള്‍ 5 ഇനങ്ങളില്‍ മാറ്റുരക്കും. ജേതാക്കള്‍ക്ക് ഖേലോ ഇന്ത്യ, നാഷണല്‍ ഗെയിംസ് പോലുള്ള രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. നാളെ കാലത്ത് 8 മണിക്ക് മല്‍സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. 3 വേദികളിലാണ് മല്‍സരം നടക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഷമില്‍മോന്‍ കലങ്ങോട്ട്, വേലപ്പന്‍ നായര്‍, സുമതി ഹരിദാസ്, അമൃത രതീഷ്, വി.സജീവ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *