കോഴിക്കോട്: മാനസിക ആരോഗ്യം അവകാശമാണ്, ആനുകൂല്യമല്ല എന്ന വിഷയത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സൈക്കോതെറാപ്പി കേന്ദ്രമായ സ്‌കൈ സെമിനാര്‍ ്‌വതരിപ്പിക്കുന്നു. ഈ മാസം 18ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടത്തുന്ന സെമിനാര്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യവും എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയും അസി.പ്രൊഫസറുമായ ഡോ. മിലു മരിയ ആന്റോ മുഖ്യ പ്രഭാഷണം നടത്തും.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അതുമായി ബന്ധപ്പെട്ട തടസങ്ങളെ തകര്‍ത്തെറിയാനും അതിനെ അഭിസംബോധന ചെയ്യാനും പ്രാപ്തരായ ഒരു സമൂഹത്തിനെ വളര്‍ത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്‌കൈയിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റും മാനേജിംഗ് പാര്‍ട്ണറുമായ നിമ്മി മൈക്കിള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനസികാരോഗ്യം ഒരു പ്രത്യേകാവകാശമായിട്ടല്ല, മറിച്ച് ഓരോ വ്യക്തിയുടെയും മൗലികാവകാശമായി അംഗീകരിക്കുന്ന ഒരു ആഗോള വ്യവസ്ഥ വരേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു
മാനസികാരോഗ്യവുമായി ബന്ധപെട്ട ഗവേഷണ പ്രബന്ധങ്ങള്‍, പരിശീലന പരിപാടികള്‍, അത്യാധുനിക ക്ലിനിക്കുകള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് സ്‌കൈ. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൈ മാനേജിംഗ് പാര്‍ട്ട്ണറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സി.ടി ഹാദിയ പങ്കെടുത്തു.