കോഴിക്കോട്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ആംഗ്യഭാഷ ഉള്‍പ്പെടുത്തണമെന്ന് മലബാര്‍ ബധിര അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാര്‍ ബധിര അസോസിയേഷന്റെയും ഡ്രീം ഓഫ് അസിന്റെയും ആഭിമുഖ്യത്തില്‍ 14,15ന് ആംഗ്യഭാഷാ പ്രചാരണോത്സവം സംഘടിപ്പിക്കും. നാളെ ശനി 4 മണിക്ക് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ പൊതുജനങ്ങളോട് ആംഗ്യഭാഷയെക്കുറിച്ച് എന്ന പരിപാടി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍(ക്രൈംബ്രാഞ്ച്) സുരേഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ചെയര്‍മാന്‍ ആര്‍.ജയന്ത് കുമാര്‍ അധ്യക്ഷത വഹിക്കും. കെ.എം.മുസ്തഫ (പ്രൊഫ.മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കോട്ടയം) ആംഗ്യഭാഷയെക്കുറിച്ചുളള ലഘുലേഖ പ്രകാശനം ചെയ്യും. 15ന് കാലത്ത് 10 മണിക്ക് ഹോട്ടല്‍ നളന്ദയില്‍ ആംഗ്യഭാഷാ ബോധവല്‍ക്കരണ പരിപാടി നടക്കും. സബ്ജഡ്ജ് എം.പി.ഷൈജന്‍ സെക്രട്ടറി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കോഴിക്കോട്) ഉദ്ഘാടനം ചെയ്യും. അഡ്വ.മഞ്ചേരി സുന്ദര്‍രാജ് അധ്യക്ഷത വഹിക്കും. രംഗരാജ്.ബി (ജില്ലാ സാമൂഹ്യനീതി ഓഫീസര്‍) പ്രൊഫ. വര്‍ഗീസ് മാത്യു, രാധിക.എം.എസ്, അല്‍ത്താഫ് പയ്യോളി എന്നിവര്‍ ആശംസകള്‍ നേരും.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍.ജയന്ത്കുമാര്‍, കെ.എസ്.സുഖ്‌ദേവ്, രേവതി.സി.കെ, കെ.സോമ സുന്ദരന്‍,കെ.ഗോപിനാഥന്‍ പങ്കെടുത്തു.