കൊച്ചി : ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വർഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജോയ് ആലുക്കാസ് 50þmw സ്ഥാനത്ത് എത്തിയിരിക്കുന്നത്. 4.4 ബില്ല്യൺ ഡോളർ ആസ്തിയാണ് നിലവിൽ ജോയ് ആലുക്കാസിനുള്ളത്.
ദീർഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൾട്ടിപ്പിൾ- സ്റ്റോർ റീട്ടെയിൽ, ഓർഗനൈസ്ഡ് റീട്ടെയിലിങ് ഓപ്പറേഷൻ, ലാർജ് ഫോർമാറ്റ് സ്റ്റോറുകൾ തുടങ്ങിയ നൂതനമായ ആശയങ്ങൾ അവതരിപ്പിച്ച് ആഗോളതലത്തിൽ ഇന്ത്യൻ ജ്വല്ലറിയുടെ ചരിത്രത്തിൽ മാറ്റം കുറിക്കാൻ ജോയ് ആലുക്കാസിനായി.
2022ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ജ്വല്ലറി മേഖലയുടെ 38 ശതമാനം സംഘടിത മേഖലയ്ക്ക് കീഴിലാണ്, 2026 ഓടെ ഇത് 47 ശതമാനായി ഉയരുമെന്നാണ് പ്രതീക്ഷ.