പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക ഡിവൈഎഫ്‌ഐ സായാഹ്ന ധർണ നടത്തി

പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക ഡിവൈഎഫ്‌ഐ സായാഹ്ന ധർണ നടത്തി

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പുരോഗന കല സാഹിത്യ സംഘം ഏരിയ സെക്രട്ടറി എൻ സുനിൽ, വിജിഷ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ സ്വാഗതവും എ.കെ.രനിൽ രാജ് നന്ദിയും പറഞ്ഞു.ഇന്നും നാളെയുമായി ജില്ലയിലെ മുഴുവൻ ബ്ലോക്ക് കമ്മിറ്റികളിലും പ്രതിഷേധ സായാഹ്നം നടക്കും.വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *