തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം 15 മുതൽ 24 വരെ

തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം 15 മുതൽ 24 വരെ

കോഴിക്കോട്: തളി ശ്രീരേണുകാ മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം 15 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ കാലത്ത് 10.30ന് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി നിർവഹിക്കും. 15ന് വനജ ബാഹുലേയൻ ആന്റ് പാർട്ടി (കക്കോടി) അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയും 16ന് സാധന സമിതി സമ്പൂർണ്ണ മാഹാത്മ്യം കാലത്ത് 10മണിമുതൽ 12 വരെയും വൈകിട്ട് 7 മണിക്ക് സംഗീത കച്ചേരിയും ആറ്റുവാശ്ശേരി മോഹനൻപിള്ള വായ്പാട്ട്, കെ.സി.വിവേക് രാജ വയലിൻ, വൈപ്പിൻ സതീഷ് മൃദംഗം, 17ന് ശ്രീരേണുകാ മാരിയമ്മൻ കോവിൽ ഭജന സമിതിയുടെ ഭജനയും 18ന് വളയനാട് ഭക്ത ജന സംരക്ഷണ സമിതിയുടെ സൗന്ദര്യ ലഹരി പാരായണവും, 19ന് രമാമണി ടീച്ചറുടെ ശിഷ്യരുടെ അരങ്ങേറ്റം, 20ന് രാജശ്രീ കലാ നികേതന്റെ അരങ്ങേറ്റം, 21ന് കെ. വി എസ് ബാബു തപസ്യ കലാക്ഷേത്രയുടെ കീഴിൽ രജനി പ്രവീണയുടെ സംഗീതാർച്ചന, നിധീഷ് വയലിൻ, സജീവ് മൃദംഗം, ബാലകൃഷ്ണൻ ഘടം, 22ന് സംഗീത കച്ചേരി കെ.വി.എസ്.ബാബു(വോക്കൽ), മുളീധരൻ ചെറുതുരുത്തി (വയലിൻ), അർജുൻ വർമ്മ (മൃദംഗം), 23ന് ഭക്തി ഗാനമേള സുന്ദർ രാജ് പാലാഴി, ടി.വി.എസ് ഉപസമൂഹം കോഴിക്കോട്, 24ന് നഗര പ്രദക്ഷിണം. അലങ്കരിച്ച തേരിൽ ദേവിയുടെ നഗര പ്രദക്ഷിണവും നടക്കും.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി സെൽവരാജ്, ഉത്സവ കമ്മിറ്റി കൺവീനർ അഖിൽ റാം, ബി.സന്തോഷ് ദണ്ഡപാണി, രഘുനാഥ് എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *