ജില്ലയിൽ അഞ്ച് ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും ഡി വൈ എഫ് ഐ

ജില്ലയിൽ അഞ്ച് ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും ഡി വൈ എഫ് ഐ

കോഴിക്കോട്: ‘ബഹുസ്വര ഇന്ത്യയ്ക്കായി സമര യൗവ്വനം’ എന്ന മുദ്രാവാക്യമുയർത്തി ഈ വർഷം കോഴിക്കോട് ജില്ലയിൽ അഞ്ച് ലക്ഷം യുവജനങ്ങളെ ഡി വൈ എഫ് ഐ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 3211 യൂണിറ്റിലും ഡി വൈ എഫ് ഐ യുടെ ചരിത്രം വിളിച്ചേതുന്ന ചരിത്ര പ്രദർശനം ഉൾപ്പടെ സംഘടിപ്പിക്കും. മെമ്പർഷിപ്പ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം ട്രാൻസ്‌ജെന്റ് വുമണും ജൂഡോ സംസ്ഥാന ചാമ്പ്യനുമായ അനാമികയ്ക്ക് നൽകി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ അരുൺ, കെ എം നിനു, എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *