കേന്ദ്ര വനമിത്ര പുരസ്‌ക്കാര ജേതാവ്  പ്രൊഫ.ടി.ശോഭീന്ദ്രന്റെ നിര്യാണത്തിൽ  എടത്വയിൽ അനുശോചന യോഗം നടന്നു

കേന്ദ്ര വനമിത്ര പുരസ്‌ക്കാര ജേതാവ് പ്രൊഫ.ടി.ശോഭീന്ദ്രന്റെ നിര്യാണത്തിൽ എടത്വയിൽ അനുശോചന യോഗം നടന്നു

എടത്വ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രന്റെ നിര്യാണത്തിൽ എടത്വയിൽ അനുശോചന യോഗം നടന്നു.പ്രകൃതിയെ ജീവനു തുല്യം സ്‌നേഹിക്കുകയും പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുകയും ചെയത വ്യക്തിയായിരുന്നു പ്രൊഫ.ശോഭീന്ദ്രൻ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു.

മഴ മിത്ര ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു.
ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠ പുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആന്റപ്പൻ അമ്പിയായം അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആന്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയും ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി അങ്ങേയറ്റം പിന്തുണ നല്കിയ മനുഷ്യ സ്‌നേഹിയും കൂടിയായിരുന്നു പ്രൊഫ. ശോഭീന്ദ്രൻ മാഷെന്ന് യോഗം അനുസ്മരിച്ചു.

കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ്, പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ജി.രാധാകൃഷ്ണൻ, വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, അനിൽ ജോർജ്ജ് അമ്പിയായം, എൻ.ജെ സജീവ്, റോബിൻ ടി. കളങ്ങര, ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു.

ഇന്നലെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ മുൻ ലക്ചററും നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു. ‘അമ്മ അറിയാൻ’, ‘ഷട്ടർ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ വനമിത്ര അവാർഡ് ജൂറി കമ്മിറ്റി അംഗമാണ്. ഗ്രീൻ കമ്മ്യൂണിറ്റിയുടെയും പ്രകൃതി സംരക്ഷണ സമിതിയുടെയും സംസ്ഥാന കോ ഓർഡിനേറ്ററായും പ്രവർത്തിച്ചു വരികയായിരുന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു ശോഭീന്ദ്രൻ. ഇതിനു ചേർന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം. പച്ച നിറത്തിലുള്ള പാന്റ്സും ഷർട്ടും തൊപ്പിയുമായിരുന്നു അദ്ദേഹം സ്ഥിരമായി അണിഞ്ഞിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *