കോഴിക്കോട്:കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയന്‍ 17-ാം സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ടി.എം.ശ്രീനിമോള്‍ നഗറില്‍ (മജസ്റ്റിക് ഓഡിറ്റോറിയം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നളെ (ശനി) കാലത്ത് 10.25ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും.. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.മുകുന്ദന്‍ സ്വാഗതമാശംസിക്കും. ടി.പി.രാമകൃഷ്ണന്‍, കെ.വരദരാജന്‍, എം.വി.ശശിധരന്‍, സി.രാജീവന്‍, ഡോ.എസ്.ആര്‍.മോഹന ചന്ദ്രന്‍, എസ്.മുരളികൃഷ്ണ, ഇ.കെ.സുനില്‍, ആര്‍.ആനന്ദ സ്വാമി, അരുണ്‍ ബോസ് ആശംസകള്‍ നേരും.
3 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് നടക്കുന്ന മത-രാഷ്ട്ര വാദം എന്ത്? എന്തിന്? എന്ന വിഷയത്തില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് സര്‍ഗോത്സവം അരങ്ങേറും. 15ന് പൊതു ചര്‍ച്ച, മറുപടി, ഭാരവാഹികളെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.മുകുന്ദന്‍, യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറി എസ്.അരുണ്‍ ബോസ്, അഞ്ജന.കെ.വി, സി.കേശവകുമാര്‍, കെ.വി.സല്‍ജബീല്‍, പി.ആര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു.