കോഴിക്കോട്: കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് നവീകരിച്ച നേര്‍ത്ത് സോണല്‍ ഓഫീസ് ഉദ്ഘാടനവും മികച്ച സംരംഭകരെ ആദരിക്കലും നാളെ നടക്കും. റാം മോഹന്‍ റോഡിലുള്ള മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. മേയര്‍ ബീന ഫിലിപ്പ്, എളമരം കരീം എം.പി, എം.കെ.രാഘവന്.എം.പി, തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ പ്രഭാഷണം നടത്തും. കെ എഫ് സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് സ്വാഗതമാശംസിക്കും. മികച്ച സംരംഭകരെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആദരിക്കും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേരും. കെഎഫ്സി ജന.മാനേജര്‍ രഞ്ജിത്ത് കുമാര്‍.ഇ.ആര് നന്ദി പറയും.