മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’

മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’

മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’. ദക്ഷിണേഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് ലഭിച്ച ആയിരത്തിത്തിൽ അധികം എൻട്രികളിൽ നിന്ന് പതിനാല് ചിത്രങ്ങൾ മാത്രമാണ് ഇടം പിടിച്ചത്. ഒക്ടോബർ 27 മുതൽ നവംബർ 5 വരെ മുംബൈയിൽ നടക്കുന്ന മേളയിൽ 70 ഭാഷകളിൽ നിന്നായി 250ൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മലയാളത്തിൽ നിന്ന് തടവ് മാത്രമാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യായിരുന്നു ഉദ്ഘാടനച്ചിത്രം.

എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്‌സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്’. പുതുമുഖങ്ങളായ ബീന ആർ. ചന്ദ്രൻ, സുബ്രഹ്‌മണ്യൻ, അനിതഎം.എൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *