കോഴിക്കോട്:പ്രമുഖ സ്വാതന്ത്ര്യ സമരഭടനും സോഷ്യലിസ്റ്റ് ആചാര്യനുമായ ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനതാദൾ എസ് -കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി .ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മറക്കാനാവാത്ത അദ്ധ്യായം കുറിക്കുകയും അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്ത ജെപിയുടെ അഭാവം വർത്തമാനകാല രാഷ്ട്രീയത്തിൽ തീരാ നഷ്ടമാണെന്ന് യോഗത്തിൽ പ്രസംഗിച്ചവർ ചൂണ്ടിക്കാട്ടി. അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും മാറി നിന്ന ജെപിയുടെ ജീവിതം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് തുറന്ന പുസ്തകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കെ പി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം പ്രൊഫസർ പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പിടി ആസാദ്, അസീസ് മണലൊടി, പ്രൊഫസർ ഓ. ജെ ചിന്നമ്മ, പി.എം. മുസമ്മിൽ, അഡ്വ.കെ. ജയകുമാർ, കളത്തിങ്കൽ ബീരാൻകുട്ടി, ടി.എ.കെ. അസീസ്, വി എം ആഷിക് എന്നിവർ പ്രസംഗിച്ചു.