കോൺഗ്രസിൻറെ’ വാർ റൂം’ ഒഴിയാൻ കേന്ദ്രസർക്കാരിൻറെ നോട്ടീസ്

കോൺഗ്രസിൻറെ’ വാർ റൂം’ ഒഴിയാൻ കേന്ദ്രസർക്കാരിൻറെ നോട്ടീസ്

ദില്ലി:നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത്‌നിൽക്കേ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടേതടക്കം കോൺഗ്രസിൻറെ തന്ത്രപ്രധാനകേന്ദ്രമായ വാർ റൂം ഒഴിയാൻ നിർദ്ദേശം. ദില്ലി ജിആർജി റോഡിലെ കെട്ടിടം നാളത്തോടെ ഒഴിയണമെന്നാണ് നിർദ്ദേശം.നയരൂപീകരണം, തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കൽ, സ്ഥാനാർത്ഥി നിർണ്ണയം, അച്ചടക്ക നടപടി ആലോചിക്കൽ അങ്ങനെ കഴിഞ്ഞ 18 വർഷമായി നിർണ്ണായക തീരുമാനങ്ങൾ പാർട്ടി ആസ്ഥാനത്തിനൊപ്പം പിറവിയെടുത്തിരുന്നത് ഇവിടെ വച്ചായിരുന്നു. ആളുകൾക്ക് പ്രവേശനമില്ലാത്തതിനാൽ പാർട്ടി ആസ്ഥാനത്തേക്കാൾ രഹസ്യാത്മകമായി ചർച്ചകൾ നടത്താനാകുമായിരുന്നു. തുടർച്ചയായ പരാജയങ്ങളിൽ പരിഹാസ വാക്കായും വാർ റൂം ഉപയോഗിക്കപ്പെട്ടു.എംപിമാരുടെ പേരിലെടുത്തിരുന്ന വസതി ഒടുവിൽ ബംഗാളിൽ നിന്നുള്ള രാജ്യസഭ എംപി പ്രദീപ് ഭട്ടാചാര്യക്കായിരുന്നു അനുവദിച്ചിരുന്നത്. അദ്ദേഹത്തിൻറെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഒഴിയാൻ നോട്ടീസ് നൽകി.നിയമസഭ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടക്കുന്നതിനാൽ നവംബർ വരെ തുടരാൻ അപേക്ഷ നൽകിയെങ്കിലും അനുമതി നിഷേധിച്ചു.

പുതുതായി രാജ്യസഭയിലെത്തിയ കാർത്തികേയ ശർമ്മയുടെ പേരിൽ വസതി അനുവദിച്ച് തുടർ നീക്കങ്ങൾക്കും കേന്ദ്രസർക്കാർ തടയിട്ടു. അഞ്ച് വർഷം മുൻപ് എഐസിസി ആസ്ഥാനത്തിനും ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗിക വസതിയിൽ നിന്ന് രാഹുൽ ഗാന്ധിയെ പടിയിറക്കിയതിന് പിന്നാലെയാണ് കോൺഗ്രസിൻറെ തന്ത്രപ്രധാന കേന്ദ്രത്തിനും ബിജെപി സർക്കാർ പൂട്ടിട്ടിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *