മാഹി: . മോദി സർക്കാരിന്റെ സാമ്പത്തിക വികസന നയങ്ങൾക്കുള്ള ബദലാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരെന്ന് ടൂറിസം – പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. മതേതര-ജനാധിപത്യ അവകാശ സംരക്ഷണത്തിന് കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കോടിയേരി – സി.എച്ച്.അനുസ്മരണത്തോടനുബന്ധിച്ച് മാഹിയിൽ നടന്ന ചിരസ്മരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വി.ജയബാലു അദ്ധ്യക്ഷത വഹിച്ചു.വത്സൻ പനോളി, വടക്കൻ ജനാർദ്ദനൻ സംസാരിച്ചു. കെ.പി.സുനിൽകുമാർ സ്വാഗതവും, കെ.പി.നൗഷാദ് നന്ദിയും പറഞ്ഞു