കാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിന്റെ ഭാഗമായി പൊന്ന്യംപാലം പി എം മുക്കിൽ ഒന്നാം വാർഡിലെ കുടുംബങ്ങൾക്കായി നടത്തിയ ക്ലാസ് വിജ്ഞാനപ്രദമായി. . കാൻസറിന്റെ കാരണങ്ങളും വരാതിരിക്കാനുള്ള മാർഗങ്ങളും വിശദമായി ചർച്ച ചെയ്ത ക്യമ്പിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചാണ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിൽ ക്യാൻസർ രോഗികൾ വർദ്ധിച്ചു വരുന്നുവെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വിവിധ ഉദ്‌ബോധന ക്ലാസുകളും മുന്നൊരുക്കങ്ങളും നടത്തി വരുന്നത്.
ടി സി ദിലീപ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. വാർഡ് അംഗം കെ സുനിത, ആശാ വർക്കർ സജ്‌ന സംസാരിച്ചു. പി.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *