അമൂല്യമീ നേത്രങ്ങൾ

അമൂല്യമീ നേത്രങ്ങൾ

ഇന്ന് ലോക നേത്ര ദിനം

മുഖത്തിനഴകാം വജ്രകണങ്ങൾ-
നമ്മുടെ ഇരുമിഴികൾ
ഇരുൾ നിറയാതെ നമ്മുടെ ജന്മം-
എന്നും ശോഭിക്കാൻ,
മിഴികളെയെന്നും സംരക്ഷിക്കാം-
കാഴ്ച നശിക്കാതെ,
നാമറിയാതെ പരിവർത്തനമത്-
കണ്ണിൽ നടക്കുന്നു,
തളരാതുള്ളോരോട്ടക്കാരാം –
നമ്മുടെ കണ്ണിണകൾ,
നമുക്ക് മുന്നതിൽ തെളിയും ദൃശ്യം-
ഇതെത്ര മനോഹരമായ്
ദുർവിധിയാലെ ഉഴറീടുന്നൊ-
രന്ധതയറിയേണം,
നാമറിയേണം കാഴ്ചയിതെത്ര-
യമൂല്യമാണെന്ന്,
ഇരുൾ നിറഞ്ഞൊരു വീഥിയിലൂടെ
ചരിപ്പതോ കഠിനം
കണ്ണുകളെന്നും സംരക്ഷിപ്പാൻ
സ്മൃതിയതു നൽകേണം.

 

കവി കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

Share

Leave a Reply

Your email address will not be published. Required fields are marked *