നെടുങ്ങാടി ബാങ്ക് സ്ഥാപകനും പ്രഥമ മലയാള നോവലായ കുന്ദലതയുടെ രചയിതാവും അച്ചുതൻ ഗേൾസ് സ്‌കൂൾ സ്ഥാപകനുമായ റാവു ബഹാദൂർ ടി.എം.അപ്പുനെടുങ്ങാടിയുടെ 163-ാമത് ജന്മദിനമാചരിച്ചു. കാലിക്കറ്റ് മെട്രൊ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സമിതി ചെയർമാൻ എൻ.വി.ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ ചീഫ് മാനേജർ എൻ.ടി.മധുസൂദനൻ നായർ ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചിത്രകാരൻ മദനൻ മുഖ്യാതിഥി ആയിരുന്നു. അപ്പുനെടുങ്ങാടിയുടെ പ്രപൗത്രൻ താരാനാഥ്, കൺവീനർ പി.കെ.ലക്ഷ്മീദാസ്, എം.എ.റഹ്‌മാൻ, വി.ബാലമുരളി, പി.അനിൽ ബാബു, ബാബു പണിക്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.