സപ്ലൈകോയിലെ പ്രതിസന്ധി ധനവകുപ്പിന്റെ കടുംപിടിത്തം ഭക്ഷ്യവകുപ്പ്

സപ്ലൈകോയിലെ പ്രതിസന്ധി ധനവകുപ്പിന്റെ കടുംപിടിത്തം ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പ് യഥാസമയത്ത് പണം അനുവദിക്കാത്തതാണെന്ന് ഭക്ഷ്യവകുപ്പ്. വിതരണക്കാർക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്. ധനവകുപ്പ് പണം അനുവദിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് വകുപ്പ്.

500 കോടി നൽകേണ്ട സ്ഥാനത്ത് 250 കോടി മാത്രം നൽകി. അതിൽ 180 കോടി നെൽ കർഷകർക്കും 70 കോടി വിപണി ഇടപെടലിനുമാണ് ഭക്ഷ്യവകുപ്പിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ 500 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുക അനുവദിക്കുന്നതിൽ തീരുമാനമായിട്ടില്ല.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് പുറമേ വിതരണക്കാർക്ക് കൊടുക്കാനുള്ള തുക പോലും ഭക്ഷ്യവകുപ്പിന്റെ പക്കൽ നിലവിലില്ല. കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും സബ്‌സിഡിയുള്ള പല സാധനങ്ങളും കിട്ടാത്ത അവസ്ഥയിലാണ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *