കോഴിക്കോട്:സ്വാതന്ത്ര്യ സമരനായകനും, എഐസിസി അധ്യക്ഷനും, ഇന്ത്യയിലെ പ്രഥമ വിദ്യഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുൽകലാം ആസാദിന്റെ സ്മരണകൾ നിലനിർത്താനും, ആശയങ്ങൾ പ്രചരിപ്പിക്കുവാനുമായി സംസ്ഥാന തലത്തിൽ കോഴിക്കോട് ആസ്ഥാനമാക്കി മൗലാന അബുൽകലാം ആസാദ് മെമ്മോറിയൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം മതേതര, ബഹുസ്വര, ജനാധിപത്യവാദികളുടെ പൊതുവേദിയായിട്ടാണ് ഫൗണ്ടേഷൻ രൂപീകരിക്കുന്നത്.
മുൻ കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സൻ കോഴിക്കോട് വിളിച്ചു ചേർത്ത കോൺഗ്രസ് നേതാക്കളുടെ ആലോചന യോഗത്തിലാണ് ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ, കെപിസിസി ജന സെക്രട്ടറിമാരായ പിഎം നിയാസ്, കെ.ജയന്ത്, മുൻ ഡിസിസി പ്രസിഡണ്ട് കെ.സി. അബു, മുൻ കെപിസിസി ജന. സെക്ര. എൻ. സുബ്രഹ്‌മണ്യൻ, മുൻ കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഫൗണ്ടേഷൻ രക്ഷാധികാരികളായി കെ.മുരളിധരൻ എം പി, എം.കെ. രാഘവൻ എം.പി എന്നിവരെ തിരഞ്ഞെടുത്തു. എം എം ഹസ്സനെ ഫൗണ്ടേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ.എം. അഭിജിത്, എൻ.കെ. അബ്ദുൽ റഹ്‌മാൻ, പ്രൊഫ. ഹരിപ്രിയ, അഡ്വ. എം.രാജൻ, അഡ്വ. സിദ്ദീഖ് പന്താവൂർ, എം.കെ. ബീരാൻ, ഉമർ ഗുരുക്കൾ, പി. നവാസ്, വിദ്യ ബാലകൃഷ്ണൻ എന്നിവരെ നിശ്ചയിച്ചു.
ജനറൽ സെക്രട്ടറിയായി കെ.പി. നൗഷാദ് അലിയെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി കെ.സി ശോഭിത, അഡ്വ. മുഹമ്മദ് ഡാനിഷ്, പിപി നൗഷിർ, പ്രമോദ് കക്കട്ടിൽ, പികെ ഹൈദ്രോസ് മാസ്റ്റർ, ബീന പൂവ്വത്തിൽ, രമേശ് നമ്പിയത്ത്, സനൂജ് കുരുവട്ടൂർ, ദിനേശ് പെരുമണ്ണ, കെ. സുൽഫിക്കർ അലി എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷററായി ഡോ. കെ.എം. നവാസിനെ തിരഞ്ഞെടുത്തു.
മൗലാന ആസാദിന്റെ ജന്മദിനമായ നവംബർ 11 ന് ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് വെച്ച് എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ നിർവ്വഹിക്കും