ഭാരത് ഹ്യൂമൻ ഡെവലപ്‌മെന്റ് സെന്റർ, ചാരിറ്റബിൾ ട്രസ്റ്റിന്റെ  മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സലീം മടവൂരിന്

ഭാരത് ഹ്യൂമൻ ഡെവലപ്‌മെന്റ് സെന്റർ, ചാരിറ്റബിൾ ട്രസ്റ്റിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സലീം മടവൂരിന്

കോഴിക്കോട്:ഈ വർഷത്തെ ഭാരത് ഹ്യൂമൻ ഡെവലപ്‌മെന്റ് സെന്റർ, ചാരിറ്റബിൾ ട്രസ്റ്റിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവും എൽ.ജെ. ഡി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലീം മടവൂരിന് നൽകുമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് കരീം പുതുപാടിയും സെക്രട്ടറി ടി.എം അബ്ദുറഹിമാനും അറിയിച്ചു. ആകാശവാണി വയലുംവീടും പരിപാടിയുടെ ഉപജ്ഞാതാവയിരുന്ന എഴുത്തുകാരൻ മുരളീധരൻ തഴക്കര, പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ.സജീവൻ, കോഴിക്കേട് മെഡി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
17 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതി അംഗമാണ് സലീം മടവൂർ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 128 സ്ലൈഡ് സിടി സ്‌കാൻ സ്ഥാപിക്കാനായി കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മെഡിക്കൽ ഷോപ്പുകൾ സ്ഥാപിക്കാനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് നടപടി എടുപ്പിച്ചിട്ടുണ്ട്.
ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ടായിരുന്നു. ഇപ്പോൾ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് ഹൈസ്‌കൂൾ അധ്യാപകനുമാണ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ടിടിസി, ബി.എഡ് യോഗ്യതകളും നേടിയിട്ടുണ്ട്. ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിധ്യമാണ്.
കോഴിക്കോട് മടവൂർ സ്വദേശിയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *