ഫലസ്തീൻ ഐക്യദാർഢ്യ സംഗമം 13ന്

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം 13ന്

കോഴിക്കോട്: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് ഒക്ടോബർ 13ന് മുതലക്കുളത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജലീൽ സഖാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാലി 4 മണിക്ക് സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കും. കുടിവെള്ളവും അവശ്യ മരുന്നുകളും വൈദ്യുതിയും തടഞ്ഞ് കടുത്ത ഉപരോധത്തിലൂടെ ജനതയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയാണ് ഇസ്രയേൽ ഭരണകൂടം. അഭയം നൽകിയവരെ അഭയാർത്ഥികളാക്കിയ വഞ്ചനയാണ് ഫലസ്തീൻ അധിനിവേഷമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ക്രൂരതയ്‌ക്കെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്നും പരിപാടിയിൽ മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായും ജലീൽ സഖാഫി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ.അബ്ദുൽ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, റഹ്‌മത്ത് നെല്ലൂളി, പി.ടി.അബ്ദുൽ ഖയ്യൂം, മുഹമ്മദ് ഷിജി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *