ടേബിൾ ടെന്നീസ് അക്കാദമി (ജെഡിറ്റി) ഉദ്ഘാടനവും  സ്‌റ്റേറ്റ് റാങ്കിങ് ടൂർണ്ണമെന്റും 13,14,15ന്

ടേബിൾ ടെന്നീസ് അക്കാദമി (ജെഡിറ്റി) ഉദ്ഘാടനവും സ്‌റ്റേറ്റ് റാങ്കിങ് ടൂർണ്ണമെന്റും 13,14,15ന്

കോഴിക്കോട്: ടേബിൾ ടെന്നീസ് അക്കാദമി ജെഡിറ്റിയിലാരംഭിച്ച അക്കാദമിയുടെ ഉദ്ഘാടനവും, നാലാമത് ആൾ കേരള സ്‌റ്റേറ്റ് റാങ്കിങ് ടൂർണ്ണമെന്റും 13,14,15ന് ജെഡിറ്റി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ടേബിൾ ടെന്നീസ് പ്രതിനിധി ജയരാജും, ജില്ലാടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി വി.ശ്രീനിവാസനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിയുടെ ഉദ്ഘാടനം 13ന് കാലത്ത് 11 മണിക്ക് ദർസഖും സോൺഗേറ്റ് ഐആർഎസ് (പ്രിൻസിപ്പൽ കമ്മീഷണർ ഓഫ് ഇൻകം ടാക്‌സ്)ഉം, ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഒളിമ്പ്യൻ അംബികരാധികയും നിർവ്വഹിക്കും. പത്മജ.എസ്.മേനോൻ സീനിയർ വൈസ് പ്രസിഡണ്ട് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 250പേർ മാറ്റുരക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *