കോഴിക്കോട്:ഗാന്ധിജി എന്ന പാഠശാലയുടെ സ്വാധീനം ഭാരതത്തിൽ നിന്നും നിർമ്മാർജ്ജനം ചെയാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ പറഞ്ഞു. വാരണാസിയിലെ സർവ്വ സേവാസംഘത്തിന്റെ കൈവശമുള്ള എട്ട്ഏക്രയോളം ഭൂമിയും കെട്ടിടങ്ങളുംയു.പി. സർക്കാർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ച് കൈവശപ്പെടുത്തിയതിനെ തിരേ ദേശിയ തലത്തിൽ നടന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്. കയ്യുറ ധരിച്ച ഫാസിസ്റ്റുകളാണെങ്കിൽ ബി.ജെ.പി. കയ്യുറ ധരിക്കാത്ത ഫാസിസിറ്റ് ശക്തിയാണ് ‘ഗാന്ധിയൻ ആശ്രമങ്ങളെ ടൂറിസ്റ്റ് മേപ്പിൽ പെടുത്തി സ്‌നേഹിച്ച് കൊല്ലാനും കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്ന് കല്പറ്റ നാരായണൻ പറഞ്ഞു. ചടങ്ങിൽ സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് പി.ആർ. സദാശിവൻ പിള്ള അദ്ധ്യക്ഷം വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ടി. കെ.എ.അസീസ്, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.എം. രവീന്ദ്രൻ, പവിത്രൻ തില്ലങ്കേരി, പി.പ്രദീപ് കുമാർ, എൻജിനീയർ പി.മമ്മദ് കോയ, പി.എം അബ്ദുറഹിമാൻ, ഒ.ജെ. ചിന്നമ്മ, പപ്പൻ കന്നാട്ടി, എ.കെ.മുഹമ്മദാലി, പി.ടി. ആസാദ്, വി.പി.ശ്രീധരൻ, പവിത്രൻ കോതേരി, രാമദാസ് വേങ്ങേരി, ഇ.സത്യൻ, ആർ.പി രവീന്ദ്രൻ, പി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് നവംബർ 26വരെ ഇതിനെതിരെ കാമ്പയിൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.