കണ്ണൂർ ഉളിക്കലിൽ കാട്ടാന, ഭയന്നോടിയ  മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ ഉളിക്കലിൽ കാട്ടാന, ഭയന്നോടിയ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങിയതിനെത്തുടർന്ന് പരിഭ്രാന്തരായി നാട്ടുകാർ. ബുധനാഴ്ച പുലർച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതോടെ മാട്രാ – വള്ളിത്തോട് റോഡ് അടച്ചു. വയത്തൂർ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാട്ടുകാർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ടൗണിലെ കടകൾ അടച്ചിടാനും നിർദേശിച്ചു.

വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആനയെ തുരത്താൻ പോലീസും വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാർ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.

ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കർണാടക വനമേഖലയിൽനിന്ന് ഇങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. കാട്ടാന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. ഇപ്പോൾ സിനിമാ തിയേറ്ററിനു സമീപത്തെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *