കട്ടപ്പാടത്തെ മാന്ത്രികൻ ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു

കട്ടപ്പാടത്തെ മാന്ത്രികൻ ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു

നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പ്രബീഷ് ലിൻസി ആണ് ക്യാമറ.

പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *