ആശയം ബുക്‌സ് 2024 ബഷീർ സ്മാരക പുരസ്‌കാരങ്ങൾ  കൃതികൾ ക്ഷണിക്കുന്നു

ആശയം ബുക്‌സ് 2024 ബഷീർ സ്മാരക പുരസ്‌കാരങ്ങൾ കൃതികൾ ക്ഷണിക്കുന്നു

കൊച്ചി : ആശയം ബുക്‌സിന്റെ 2024-ലെ ബഷീർ സ്മാരക പുരസ്‌കാരങ്ങൾ പരിഗണിക്കുന്നതിന് കൃതികൾ ക്ഷണിച്ചു. നോവൽ, കഥാസമാഹാരം,കവിതാസമാഹാരം, പഠനം,നിരൂപണം, ജീവചരിത്രം, ആത്മകഥ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി ആകെ 15 പുരസ്‌കാരങ്ങളാണ് നൽകുകയെന്ന് ആശയം ബുക്‌സ് ഓണററി ചെയർമാൻ പ്രൊഫ. എം.കെ. സാനു, ഡയരക്ടർ വി.വി.എ. ശുക്കൂർ എന്നിവർ അറിയിച്ചു.

ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കൃതികൾക്കാണ് പുരസ്‌കാരം. ശിൽപവും പ്രശംസാപത്രവുമാണ് നൽകുക. പരിഗണനക്ക് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ഗ്രന്ഥത്തിന്റെ 3 പ്രതികൾ വീതം 2023 നവംബർ 15-നകം താഴെ കാണിച്ച വിലാസത്തിലേക്ക് അയക്കണം. മലയാളത്തിൽ കഴിഞ്ഞ 3 വർഷങ്ങളിൽ (2021 ജനുവരി 01-നും 2023 സെപ്തംബർ 30-നും ഇടയിൽ) ആദ്യപതിപ്പായി പുറത്തിറങ്ങിയ മൗലിക രചനകളാണ് സമർപ്പിക്കേണ്ടത്. വിവർത്തനങ്ങൾ പരിഗണിക്കുന്നില്ല. ഗ്രന്ഥകർത്താക്കൾക്കോ പ്രസാധകർക്കോ വായനക്കാർക്കോ ഗ്രന്ഥങ്ങൾ അയക്കാം. ഗ്രന്ഥകർത്താവിന്റെ ചുരുക്കവിവരങ്ങൾ, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം തയാറാക്കി ഗ്രന്ഥത്തിന്റെ കൂടെ സമർപ്പിക്കേണ്ടതാണ്. വിധികർത്താക്കളുടെ തീർപ്പ് അന്തിമമായിരിക്കും. പുരസ്‌കാരങ്ങൾ 2024 ജൂലൈയിൽ നടത്തുന്ന വിപുലമായ ബഷീർ അനുസ്മരണ സമ്മേളനത്തിൽ വച്ച് സമർപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *