പ്രതിഷേധ വാരം ആചരിക്കും എസ് ഡി പി ഐ

പ്രതിഷേധ വാരം ആചരിക്കും എസ് ഡി പി ഐ

കോഴിക്കോട് : പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, നിർമ്മാണ വസ്തുക്കൾ, ഔഷധങ്ങൾ, തുടങ്ങി മുഴുവൻ സാധനങ്ങൾക്കും വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിപണിയിൽ ഇടപെടണമെന്നാശ്യപ്പെട്ട് പ്രതിഷേധവാരം സംഘടിപ്പിക്കുവാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പെട്രോൾ ഡീസൽ വിലവർധന, വെള്ളത്തിനും വൈദ്യുതിക്കും ഉള്ള അമിത ചാർജ് , ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സമൂഹത്തിൻറെ എല്ലാ മേഖലകളിലും അശാസ്ത്രീയമായ വില വർദ്ധനവ് പിടിച്ചുനിർത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിപണിയിൽ ഇടപെടണമെന്നും ഓണം അടുത്ത് വരുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ വില നിയന്ത്രിച്ച് സർക്കാർ സേവന മേഖലകളായ പൊതുവിതരണ കേന്ദ്രം, മാവേലി സ്റ്റോർ തുടങ്ങിയ എല്ലായിടത്തും പ്രത്യേകം സംവിധാനം ഒരുക്കണമെന്നും, അമിത നികുതി കുറക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഗസ്റ്റ് 20 മുതൽ 27 വരെ കോഴിക്കോട് ജില്ലയിൽ പ്രതിഷേധ വാരം ആചരിക്കും പ്രതിഷേധത്തിന്റെ ഭാഗമായി വാഹന ജാഥ, സായാഹ്ന ധർണ്ണ, ഭീമ ഹരജി , അടുപ്പുകൂട്ടി സമരം, കയ്യൊപ്പ് ശേഖരം, ലഘുലേഖ വിതരണം തുടങ്ങി വ്യത്യസ്ത സമരപരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. യോഗത്തിൽ ജില്ല പ്രസിഡണ്ട് മുസ്തഫ കോമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വാഹിദ് ചെറുവറ്റ, കെ. ജലീൽ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എപി നാസർ സെക്രട്ടറിമാരായ പി ടി അഹമ്മദ്, റഹ്‌മത്ത് നെല്ലൂളി, കെ ഷമീർ , ട്രഷറർ ടി കെ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ജോർജ് , ജുഗൽ പ്രകാശ്, ബാലൻ നടുവണ്ണൂർ, പിടി അബ്ദുൽ കയ്യും, എം അഹ്‌മദ് മാസ്റ്റർ, അഡ്വ: ഇ കെ മുഹമ്മദ് അലി , കെ.വി.പി ഷാജഹാൻ, കെ കെ ഫൗസിയ, ടി പി മുഹമ്മദ്, ഹുസൈൻ മണക്കടവ്, സിദ്ദീഖ് കരുവം പൊയിൽ എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ടി. അയ്യൂബ്, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ (നാദാപുരം) ആർ എം റഹീം മാസ്റ്റർ, നവാസ് കണ്ണാടി (കുറ്റ്യാടി) ഹമീദ് എടവരാട്, സി കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (പേരാമ്പ്ര) എം കെ സഖരിയ്യ, കെ.വി. കബീർ (കൊയിലാണ്ടി) ടി പി യൂസഫ് (കൊടുവള്ളി) സിടി അഷ്‌റഫ് എം കെ അഷ്‌റഫ് (തിരുവമ്പാടി) പി. റഷീദ് പി. ഹനീഫ (കുന്ദമംഗലം) പി കെ അൻവർ കെ. നിസാർ (എലത്തൂർ) കെ. കബീർ ഇ. എം. സഹദ് (നോർത്ത്) പി വി മുഹമ്മദ് ഷിജി (സൗത്ത്) എഞ്ചിനീയർ എം എ സലീം (ബേപ്പൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *