കോഴിക്കോട്: പ്രമുഖ കമ്പ്യൂട്ടർ പഠന ശൃംഖലയായ ജി-ടെകിൽ നിന്നും ഐഎബി, എബിഎംഎ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി ബിരുദദാന ചടങ്ങ് ജി കോൺ 16,17,18 തിയതികളിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നടത്തുമെന്ന് ജി-ടെക് ചെയർമാൻ മെഹ്‌റൂഫ് മണലൊടി അറിയിച്ചു.
യു.കെ.ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കൗണ്ടൻസ് ആന്റ് ബുക്ക് കീപ്പേഴ്‌സിന്റെ (ഐഎബി) സർട്ടിഫിക്കേഷൻ ജി ടെക്കിന്റെ ഡിഫ,പിഡിഐഎഫ്എഎസ്, എംഎഫ്എഎസ്, എംഎഫ്എ എന്നീ കോഴ്‌സുകൾക്കൊപ്പം എബിഎംഎ കോഴ്‌സുകളായ ഡിസിഎ,ഡിഡിഐ,ഡിഡിഎം,സിസിഎസ്ഇഎച്ച് എന്നീ കോഴ്‌സുകൾ വിജകരമായി പൂർത്തിയാക്കിയവർക്കാണ് ജി കോൺ സംഘടിപ്പിക്കുന്നത്.
16ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, 17ന് എറണാകുളം ടിഡിഎം ഹാളിലും, 18ന് തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളിലുമാണ് ചടങ്ങ്. എബിഎംഎ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പോൾ റൊസാവരെ, ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജർ(ഇന്ത്യ) നിഷാർ വിശ്വനാഥൻ എന്നിവരിൽ നിന്നും വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും.
23 വർഷമായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിന്റെ 2-ാമത് ബിരുദദാന ചടങ്ങാണ് ജി-കോൺ. ജി-ടെക്കിന്റെ സംസ്ഥാനത്തെ 250ൽ പരം സെന്ററുകളിലുള്ള ഉന്നത വിജയം നേടിയ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ജികോൺന്റെ വിവിധ വേദികളിലായി പങ്കെടുക്കും.
എല്ലാ വർഷവും ഐഎബി യുകെ, എബിഎം യുകെ സർട്ടിഫിക്കേഷൻ ബിരുദദാന ചടങ്ങ് ജികോൺ നടത്തുമെന്ന് ജി ടെക്ക് മനേജ്‌മെന്റ് അറിയിച്ചു.