കെ എസ് ആർ ടി സി പെൻഷൻകാരുടെ രാപ്പകൽ സമരം 18,19,20 തിയതികളിൽ

കെ എസ് ആർ ടി സി പെൻഷൻകാരുടെ രാപ്പകൽ സമരം 18,19,20 തിയതികളിൽ

കോഴിക്കോട്: കെ എസ് ആർ ടി സിയിൽ നിന്ന് വിരമിച്ച് പെൻഷൻ വാങ്ങുന്ന 42000ത്തിലധികം പേരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് 18,19,20 തിയതികളിൽ കെ എസ് ആർ ടി സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ, തിരുവവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ രാപകൽ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെൻഷൻ സർക്കാർ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, ഫെസ്റ്റിവൽ അലവൻസും, ക്ഷാമാശ്വാസവും കുടിശ്ശിക സഹിതം അനുവദിക്കുക, എക്‌സ് ഗ്രേഷ്യക്കാർ, 2021-22ൽ പെൻഷനായവർ എന്നിവരുടെ ആനുകൂല്യങ്ങൾ നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. 2011ലാണ് പെൻഷൻ പരിഷ്‌ക്കരിക്കപ്പെടുന്നത്. തുടർന്ന് ഇതുവരെയായി പരിഷ്‌ക്കരണം നടന്നിട്ടില്ല. 56 വയസ്സു മുതൽ 92 വയസ്സുവരെയുള്ളവരായ പെൻഷൻകാരുടെ ഏക ജീവിത മാർഗമാണ് പെൻഷൻ. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി തീരുമാനമെടുക്കണമെന്നവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കെ.രാജു(മേഖല ചെയർമാൻ), പി.പി.കുട്ടികൃഷ്ണൻ(മേഖലാ ജന.കൺവീനർ), പാറക്കോട്ട് രാഘവൻ (ജില്ലാ ചെയർമാൻ), എൻ.പ്രേമരാജൻ ജില്ലാ കൺവീനർ,ശശിധരൻ.പി, ശശിധരൻ എൻ, എന്നിവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *