സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പള്ളിയില്‍ ഉണ്ടാകുകയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി കൊലയാളികളുടെ രക്ഷകര്ത്താവാണെന്ന സി.പി.എം നേതാവ് കെ. അനില്‍കുമാറിന്റെ പരാമര്‍ശം ശരിയാണോയെന്ന് ചിന്തിക്കണം. ഇത്രയും നാള് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. ഈ മണ്ഡലത്തില്‍ പോലും ഇല്ലാത്തയാളാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.