ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഭയമില്ല; കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എ.കെ ബാലന്‍

ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഭയമില്ല; കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എ.കെ ബാലന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് എ.കെ ബാലന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. യു.ഡി.എഫിന് വലിയതോതില്‍ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഭയമില്ല. കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുത്. അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്‍മാരും ഇന്ന് ബി.ജെ.പിയില്‍ ആണ് ഉള്ളതെന്നും എ.കെ ബാലന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എടുത്തുപറയാവുന്ന നേട്ടം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *